Profiles in Political Leader

Adv. Vidya Balakrishnan

Adv. Vidya Balakrishnan

എലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി

പ്രിയപ്പെട്ട എലത്തൂർ മണ്ഡലത്തിലെ എന്റെ പ്രിയ ജനങ്ങളേ, നിങ്ങളുടെ വീടുകളിലും വഴികളിലും, നിങ്ങളുടെ സന്തോഷത്തിലും പ്രയാസങ്ങളിലും ഒപ്പമുണ്ടാകുന് ഒരാളായി ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് ഒരു സ്ഥാനാർത്ഥിയായി മാത്രമല്ല, നിങ്ങളുടെ ശബ്ദമായി, നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരാളായി കൂടിയാണ്. ഈ മണ്ണിന്റെ മകളായി, നിങ്ങളുടെ വിശ്വാസമാണ് എനിക്ക് ഏറ്റവും വലിയ ശക്തി. അനീതിക്കെതിരെ ശബ്ദമുയർത്തിയ അനുഭവവും, ജനങ്ങളുടെ പ്രശ്നങ്ങൾക്കായി നേരിട്ട് പോരാടിയ ധൈര്യവും കൊണ്ട്, എലത്തൂരിന്റെ ഭാവി കൂടുതൽ ശക്തവും നീതിയുക്തവുമാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്. നിങ്ങളുടെ ഓരോ വോട്ടും മാറ്റത്തിനായുള്ള ഒരു ശബ്ദമാണ്, നമുക്ക് ഒരുമിച്ച് ഒരു പുതിയ എലത്തൂർ സൃഷ്ടിക്കാം. -നിങ്ങളുടെ വിദ്യAdv. Vidya Balakrishnan is a prominent political leader and social activist from Kozhikode, currently serving in the Kerala Pradesh Congress Committee and formerly as Secretary of the All India Youth Congress. With a political journey spanning over two decades, she has risen through the ranks from student politics to key leadership roles, earning a reputation for her articulate leadership, grassroots connect, and commitment to public service. She represented the Chevayoor Ward in the Kozhikode Municipal Corporation for two consecutive terms from 2010 to 2020, securing her second victory with a significant margin against a strong opponent. During her tenure, she actively addressed civic issues and brought attention to public interest matters, including infrastructure irregularities and governance concerns, reinforcing her image as a proactive and accountable public representative. Known for her fearless activism, Vidya Balakrishnan has been at the forefront of several major political movements and protests across the state and the country. She has faced arrests, police action, and personal risks while standing up for public causes. Alongside her political work, she is actively involved in social and organizational initiatives, reflecting her dedication to community development and her vision for inclusive progress.
Kozhikode
View Profile
ADV. THOMAS UNNIYADAN

ADV. THOMAS UNNIYADAN

Former MLA | Former Govt. Chief Whip | People’s Leader

“വാക്കുകൾക്കപ്പുറം പ്രവർത്തനം” കേരള രാഷ്ട്രീയത്തിൽ പ്രവർത്തനത്തിലൂടെ വിശ്വാസം നേടിയ നേതാവാണ് അഡ്വ. തോമസ് ഉണ്ണിയാടൻ. വൈക്കം സ്വദേശി,വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉയർന്ന് ജനഹൃദയങ്ങളിൽ ഉറച്ച സ്ഥാനം നേടിയ ജനപ്രതിനിധിയായി മാറി. ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് തവണ MLA ആയി വിജയിച്ചു, ഇന്ത്യയിലെ ആദ്യ 100% വൈദ്യുതീകരിച്ച മണ്ഡലം സൃഷ്ടിക്കുകയും, വിദ്യാഭ്യാസ രംഗത്ത് പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതയിലൂടെ പുതിയ മാതൃക സൃഷ്ടിക്കുകയും ചെയ്തു. ആരോഗ്യം, റോഡുകൾ, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.  “ജനങ്ങളുടെ MLA” എന്ന വിശേഷണത്തിന് യോജിച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ദുരന്തകാലങ്ങളിലും ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ചു. തോമസ് ഉണ്ണിയാടൻ ഇന്ന് ഒുരു നേതാവ് എന്നതിനപ്പുറം ഇരിങ്ങാലകുടക്കാർക്ക് ഒരു വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു.
Location N/A
View Profile
SK ABOOBACKER

SK ABOOBACKER

COUCILOR, MEENCHANDA, KOZHIKODE CORPORATION

S.K. Aboobacker is a result-driven grassroots congress leader known for turning public trust into measurable development. As the Councillor of Meenchanda Ward (UDF), he represents a new wave of leadership that is accessible, action-oriented, and deeply connected to the people. With proven experience in urban governance and a strong track record as a former councillor, Aboobacker has consistently delivered on key civic priorities—roads, sanitation, public health, and community welfare. His leadership stands out for its responsiveness, transparency, and ability to mobilize resources effectively. His decisive electoral victory in Meenchanda marked a defining moment in Kozhikode’s political landscape, reinforcing his reputation as a leader who can take on strong opponents and win with public support. Driven by a vision of inclusive growth and sustainable urban development, Aboobacker continues to work at the ground level—listening, acting, and delivering impact where it matters most. “Leadership is not a position, it is responsibility in action.” Electoral HighlightsWon the Meenchanda ward (2025 local body election) Defeated C.P. Musafar Ahamed (then Deputy Mayor & CPM mayoral candidate) Victory margin: 271 votes Previous Political Record Served as councillor from Valiyangadi ward (Ward 61) in Kozhikode Corporation (2020) Known to have experience in local governance and grassroots politics മീഞ്ചന്ത വാർഡിന്റെ ജനങ്ങളോട് അടുത്തുനിൽക്കുന്ന നേതാവാണ് എസ്.കെ. അബൂബക്കർ. ലളിതമായ സമീപനവും പ്രവർത്തനക്ഷമതയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മുൻ കൗൺസിലറായി നേടിയ പരിചയം ഉപയോഗിച്ച് റോഡുകൾ, ശുചിത്വം, ആരോഗ്യസംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം സ്ഥിരമായി പ്രവർത്തിക്കുന്നു. മീഞ്ചണ്ടയിൽ നേടിയ വിജയം ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. പ്രശ്നങ്ങൾ കേൾക്കുകയും അതിന് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. എല്ലാവർക്കും ഉപകാരപ്പെടുന്ന വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
Kozhikode
View Profile
ASHIQUE CHELAVOOR

ASHIQUE CHELAVOOR

Politician

വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് സേവന നിരതമായ കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തന പാരമ്പര്യവുമായായണ് ആശിക് ചെലവൂർ കർമരംഗത്ത് നിൽക്കുന്നത് പൊതുപ്രവർത്തന രംഗത്തും സാമൂഹ്യ രംഗത്തും വ്യത്യസ്തമേഖലയിൽ പ്രവർത്തനനിരതമാണ്. . കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ എലത്തൂർ, ചെട്ടിക്കുളം വാർഡിലാണ് കന്നിയങ്കത്തിനിറങ്ങിയത്.' 2000ൽ കോഴിക്കോട് സിറ്റി എംഎസ്എഫ് ഭാരവാഹിയായി വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് സജീവമായ ആശിക്, കോഴിക്കോട് ഫറൂഖ് കോളേജിൽ രണ്ടു തവണ യൂണിയൻ ഭാരവാഹിയായി. ഇദ്ദേഹം ഫൈൻ ആർട്സ് സെക്രട്ടറിയായ കാലത്ത് ബിസോൺ, ഇന്റർസോൺ കലോത്സവങ്ങളിൽ ഫാറൂഖ് കോളേജ് ജേതാക്കളായി. എംഎസ്ഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കാലത്ത്, കോഴിക്കോട് ഗവ. ലോ കോളേജിലെ പഠന കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളുടെ അവകാശ സമര പോരാട്ടങ്ങളിൽ ആഷിക് എന്നും മുന്നിൽ നിന്നു.യൂത്ത് ലീഗ് കോഴിക്കോട് സിറ്റി മേഖല പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, 2016-21 കാലത്ത് സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 600 കിലോമീറ്റർ കാൽനടയായി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ യുവജന യാത്രയുടെ കോർഡിനേറ്ററായിരുന്നു. 2022ൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. ഇക്കാലയളവിൽ നിരവധി സമര പോരാട്ടങ്ങളിലും സേവന മേഖലകളിലും ആഷിഖ് സജീവ സാന്നിധ്യമായി. ജീവകാരുണ്യ പ്രവർത്തന രംഗത്തും, വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തന രംഗത്തും ആശിഖിന്റെ സാന്നിധ്യമുണ്ട്.കഴിഞ്ഞ 14 വർഷമായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സ്പർശം എജുക്കേഷനൽ ആന്റ് ചാരിറ്റബിൾ സെന്ററിന്റെ ചെയർമാനാണ്. സംഘടനയുടെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടിലേറെയായി പാവപ്പെട്ടവർക്കുള്ള ഭക്ഷണപ്പൊതി വിതരണം, സൗജന്യ മരുന്നു വിതരണം, ഭവന നിർമാണ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ സഹായം നൽകി വരുന്നു. കഴിഞ്ഞ ആഗസ്ത് മാസത്തിൽ മൂഴിക്കലിൽ നടത്തിയ ഏഴ് യുവതി യുവാക്കളുടെ സമൂഹ വിവാഹം ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മയുടെ ചെയർമാനായും പ്രവർത്തിക്കുന്നു.ചെലവൂർ ഗവ. എൽപി സ്കൂൾ പിടിഎ പ്രസിഡന്റായി തുടർച്ചയായി മൂന്നു വർഷക്കാലം പ്രവർത്തിച്ചു. ഇക്കാലയളവിൽ മികച്ച പിടിഎ പ്രസിഡന്റ് എന്ന നിലയിലുള്ള ജനകീയ അംഗീകാരത്തിന് അർഹനായി. വെള്ളിമാട് കുന്ന് ജെഡിറ്റി ഇസ്ലാം സ്കൂൾ പിടിഎ മുൻ പ്രസിഡന്റും നിലവിൽ ചെലവൂർ ഇലാഹിയ പബ്ലിക് സ്കൂൾ പിടിഎ പ്രസിഡന്റുമാണ്. രാഷ്ട്രീയ പ്രഭാഷകൻ എന്ന നിലയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം  കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രവർത്തിച്ചു. എഴുത്തുകാരൻ, ഗായകൻ എന്നീ നിലകളിലും ആഷിക് സാന്നിധ്യംഅറിയിച്ചിട്ടുണ്ട് 'വിവിധ സംഘടന ചുമതലകൾ വഹിക്കുന്ന ആഷിക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ അഡ്വാൻസ്ഡ് കമ്യുണിക്കേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കമ്യുണിക്കേഷൻ മാസ്റ്റർ പാത്ത് വേ യുടെ മാസ്റ്റർ ട്രെയിനർ ആണ്..  Ashique Chelavoor is the National Vice President of the Muslim Youth League (MYL) and a former State Secretary of MYL Kerala, as well as former Secretary of the Muslim Students Federation (MSF) Kerala State. He currently resides in Calicut, Kerala, and has played prominent roles in youth and student political organizations linked to the Indian Union Muslim League
Kozhikode
View Profile