എല്ലാ വർഷവും സ്വന്തം വിവാഹവാർഷികവും പിറന്നാളുമൊക്കെ പങ്കുവെക്കുന്ന ശീലമില്ല... മനഷ്യായുസ്സിൽ ചില പ്രായഘട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത് പോലെ (ഷഷ്ടിപൂർത്തി, സപ്തതി, അശീതി, ശതാഭിഷേകം, നവതി...) പ്രധാന സംഭവങ്ങൾ 25, 50, 75, 100 ഒക്കെ വർഷങ്ങളെത്തുമ്പോൾ ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യാറുണ്ടല്ലോ. അത് നടന്നിട്ട് 25 വർഷം തികഞ്ഞു. പുതിയ സഹസ്രാബ്ദവർഷത്തിൽ, പുതുനൂറ്റാണ്ട് വർഷത്തിൽ, 2000 ലെ മനുഷ്യാവകാശ ദിനത്തിൽ... എല്ലാവരും അനുഗ്രഹിക്കണം...
ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജി ഇന്നലെ കോഴിക്കോട്ടെത്തിയപ്പോൾ. സഹപ്രവർത്തകനായിരുന്ന, ഇപ്പോൾ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിയായ പി. ശ്രീകുമാർ സമീപം. രാജ്ഭവൻ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം. തെയ്യത്തെ കുറിച്ച് ഗവേഷണം നടത്തുന്നയാളാണെന്ന് ശ്രീകുമാർ എന്നെ പരിചയപ്പെടുത്തിയപ്പോൾ, താനും തെയ്യത്തെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഗവർണർ പറഞ്ഞത്! കുറേ മാസങ്ങൾക്ക് മുമ്പ് തലശ്ശേരിയിൽ വച്ച് തെയ്യം കാണാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. അത് അദ്ദേഹത്തെ excited ആക്കി എന്നാണറിയാൻ കഴിഞ്ഞത്. nov7-2o25