ശമ്പളം നൽകാതെ പീഡിപ്പിക്കുന്ന മാധ്യമം മാനേജ്മെൻ്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. സെപ്റ്റംബർ മൂന്നു മുതൽ വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫിസിനു മുന്നിൽ സത്യാഗ്രഹ സമരം ആരംഭിക്കും. നിഷേധാത്മക നിലപാട് മാനേജ്മെൻ്റ് തുടരുന്നപക്ഷം നിരാഹാര സമരവും പണിമുടക്കും ഉൾപ്പെടെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും സമര സമിതി നേതാക്കൾ അറിയിച്ചു. തൊഴിലാളികളെ പട്ടിണിക്കിട്ട് ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെന്റിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി സംഘടിപ്പിച്ച 'പട്ടിണിപ്പാച്ചിൽ' പ്രതിഷേധ കൂട്ടായ്മയിലായിരുന്നു പ്രഖ്യാപനം.