സുനിൽകുമാർ.ബി
2002 ൽ കേരളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക പത്രത്തിൽ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് മംഗളം ദിനപത്രം, കന്യക മാഗസിൻ, കേരളാ ടൈംസ്, കേരളാ കൗമുദി, ജനയുഗം എന്നീ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പിന്നീട് 2014 ൽ മലബാർ ശബ്ദം എന്ന പേരിൽ മലയാളത്തിൽ ഒരു online news potal തുടങ്ങി. പ്രിൻ്റ് മീഡിയയോടുള്ള താൽപര്യം കാരണം മലബാർ ശബ്ദം ദ്വൈമാസ പ്രസിദ്ധീകരണം, വിശേഷാൽ പതിപ്പുകൾ എന്നിവ പ്രസിദ്ധീകരിച്ചു വരുന്നു. 2008 മുതൽ Malabar sabdam online news chanel പ്രവർത്തനം തുടങ്ങി. .ഇതിന് പുറമെ കഴിഞ്ഞ 16 വർഷക്കാലമായി OUT DOOR ADVERTISING രംഗത്ത് FESIVAL MEDIA AND ADVERTISING എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. കോഴിക്കോടും കൊയിലാണ്ടിയിലുമായി രണ്ട് സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിച്ച് വരുന്നു. കൂടാതെ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ ട്രഷറർ, എക്സിബിഷൻ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം , യൂണിയൻ്റെ മീഡിയാ കോ-ഓർഡിനേറ്റർ, കൺസ്യൂമേഴ്‌സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എന്നിങ്ങിനെ ഒട്ടേറെ മേഖലകളിൽ സുനിൽകുമാർ . ബി പ്രവർത്തിക്കുന്നു.
ഇതിന് പുറമെ കൊയിലാണ്ടി നഗരസഭയുടെ സൗന്ദര്യവത്കരണപ്രവർത്തിയുമായി ബന്ധപ്പെട്ട് യു.എ ഖാദർ പാർക്ക്, clock Tower, evening Park , എന്നിവ നിർമ്മിച്ചു. ഇതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കൊയിലാണ്ടി നഗരസഭ ഏർപ്പെടുത്തിയ ചടങ്ങിൽ ആദരിച്ചു.
സുനിൽകുമാർ . ബി കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിലെ ചില തദ്ദേശ സ്ഥാപനങ്ങൾക്കും , സംഘടനകൾക്കും വേണ്ടി എക്സിബിഷനുകൾ നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തികൾക്ക് സഹായങ്ങൾ നൽകിയിരുന്നു.