Recognizing excellence and milestones in the journey.
"മായ്ക്കാനാവാത്ത സമരവീര്യം" എന്ന ലേഖനത്തിൽ, ഭാഷാസമരത്തിന്റെ ചരിത്രവും അതിന്റെ ഇന്നത്തെ പ്രസക്തിയും പ്രതിപാദിക്കുന്നു.
ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി നവംബർ ഒന്നിന് ദുബായിൽ സംഘടിപ്പിച്ച ലീഡക്സ് ഹൊറൈസൺ സമ്മിറ്റിലും തുടർന്ന് നടന്ന നാഷണൽ കോൺഫറൻസിലും സംബന്ധിച്ചു. പ്രവാസലോകത്ത് നേതൃത്വവികസനത്തിന്റെയും സംഘടനാ ശാക്തീകരണത്തിന്റെയും പുതിയൊരു അധ്യായം തുറന്നുവെച്ച ശ്രദ്ധേയമായ സംരംഭമായിരുന്നു ലീഡക്സ് സമ്മിറ്റ്. സംഘടനയുടെ പൈതൃകവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, സമകാലിക സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരായ നേതാക്കളെയും പ്രവർത്തകരെയും വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ സംഗമത്തിലൂടെ പ്രതിഫലിച്ചത്. സംഘാടനം കൊണ്ടും അവതരണം കൊണ്ടും തെരെഞ്ഞെടുത്ത വിഷയങ്ങൾ കൊണ്ടും എറെ സമ്പുഷ്ടമായിരുന്നു ഈ സമ്മിറ്റ്. പ്രവാസ ലോകത്ത് 700 ഓളം തെരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റുകൾ ഒരേ വേഷവിധാനത്തോടെയ്ം തികഞ്ഞ അച്ചടക്കത്തോടെ രാവിലെ 8 മണി മുതൽ രാത്രി വൈകിവരെയും ഒരു സംഘടനപരിശീലനത്തിനായി മാറ്റി വെക്കുന്നു എന്നത് ചെറിയ കാര്യമല്ല. ആ പ്രവർത്തകരെത്രയും കൃത്യമായ രജിസ്ടെഷനോടെ ഒരു ചട്ടക്കൂട്ടിനകത്ത് ഒരുമിച്ച് കൂട്ടാൻസാധിച്ചത് കാസർക്കോട് ജില്ല കെ എം സി സി യുടെ സംഘടനാരംഗത്തെ പ്രഫഷണൽ മികവിന്റെ ഉദാഹരണമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജില്ല കെ എം സി സി സംഘടിപ്പിച്ച ഹല കാസ്രോട് ഫെസ്റ്റും സംഘാടന രംഗത്തെ പ്രഫഷണൽ മികവിന്റെ മറ്റൊരു അധ്യായമായിരുന്നു. സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, ഡോ. ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ ടീമിന് ഇനിയും ഇത്തരം വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സർവശക്തനായ അല്ലാഹു കൂടുതൽ കരുത്തും അനുഗ്രഹവും നൽകട്ടെ. ആമീൻ..