Avatar
Political Leader

ASHIQUE CHELAVOOR

Politician

Cover
Biography

About Me

വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് സേവന നിരതമായ കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തന പാരമ്പര്യവുമായായണ് ആശിക് ചെലവൂർ കർമരംഗത്ത് നിൽക്കുന്നത് പൊതുപ്രവർത്തന രംഗത്തും സാമൂഹ്യ രംഗത്തും വ്യത്യസ്തമേഖലയിൽ പ്രവർത്തനനിരതമാണ്. . കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ എലത്തൂർ, ചെട്ടിക്കുളം വാർഡിലാണ് കന്നിയങ്കത്തിനിറങ്ങിയത്.

' 2000ൽ കോഴിക്കോട് സിറ്റി എംഎസ്എഫ് ഭാരവാഹിയായി വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് സജീവമായ ആശിക്, കോഴിക്കോട് ഫറൂഖ് കോളേജിൽ രണ്ടു തവണ യൂണിയൻ ഭാരവാഹിയായി. ഇദ്ദേഹം ഫൈൻ ആർട്സ് സെക്രട്ടറിയായ കാലത്ത് ബിസോൺ, ഇന്റർസോൺ കലോത്സവങ്ങളിൽ ഫാറൂഖ് കോളേജ് ജേതാക്കളായി. 

എംഎസ്ഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കാലത്ത്, കോഴിക്കോട് ഗവ. ലോ കോളേജിലെ പഠന കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളുടെ അവകാശ സമര പോരാട്ടങ്ങളിൽ ആഷിക് എന്നും മുന്നിൽ നിന്നു.

യൂത്ത് ലീഗ് കോഴിക്കോട് സിറ്റി മേഖല പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, 2016-21 കാലത്ത് സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 600 കിലോമീറ്റർ കാൽനടയായി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ യുവജന യാത്രയുടെ കോർഡിനേറ്ററായിരുന്നു. 

2022ൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. ഇക്കാലയളവിൽ നിരവധി സമര പോരാട്ടങ്ങളിലും സേവന മേഖലകളിലും ആഷിഖ് സജീവ സാന്നിധ്യമായി. ജീവകാരുണ്യ പ്രവർത്തന രംഗത്തും, വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തന രംഗത്തും ആശിഖിന്റെ സാന്നിധ്യമുണ്ട്.

കഴിഞ്ഞ 14 വർഷമായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സ്പർശം എജുക്കേഷനൽ ആന്റ് ചാരിറ്റബിൾ സെന്ററിന്റെ ചെയർമാനാണ്. സംഘടനയുടെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടിലേറെയായി പാവപ്പെട്ടവർക്കുള്ള ഭക്ഷണപ്പൊതി വിതരണം, സൗജന്യ മരുന്നു വിതരണം, ഭവന നിർമാണ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ സഹായം നൽകി വരുന്നു. കഴിഞ്ഞ ആഗസ്ത് മാസത്തിൽ മൂഴിക്കലിൽ നടത്തിയ ഏഴ് യുവതി യുവാക്കളുടെ സമൂഹ വിവാഹം ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മയുടെ ചെയർമാനായും പ്രവർത്തിക്കുന്നു.

ചെലവൂർ ഗവ. എൽപി സ്കൂൾ പിടിഎ പ്രസിഡന്റായി തുടർച്ചയായി മൂന്നു വർഷക്കാലം പ്രവർത്തിച്ചു. ഇക്കാലയളവിൽ മികച്ച പിടിഎ പ്രസിഡന്റ് എന്ന നിലയിലുള്ള ജനകീയ അംഗീകാരത്തിന് അർഹനായി. വെള്ളിമാട് കുന്ന് ജെഡിറ്റി ഇസ്ലാം സ്കൂൾ പിടിഎ മുൻ പ്രസിഡന്റും നിലവിൽ ചെലവൂർ ഇലാഹിയ പബ്ലിക് സ്കൂൾ പിടിഎ പ്രസിഡന്റുമാണ്. രാഷ്ട്രീയ പ്രഭാഷകൻ എന്ന നിലയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം  കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രവർത്തിച്ചു. 

എഴുത്തുകാരൻ, ഗായകൻ എന്നീ നിലകളിലും ആഷിക് സാന്നിധ്യംഅറിയിച്ചിട്ടുണ്ട് '

വിവിധ സംഘടന ചുമതലകൾ വഹിക്കുന്ന ആഷിക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ അഡ്വാൻസ്ഡ് കമ്യുണിക്കേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കമ്യുണിക്കേഷൻ മാസ്റ്റർ പാത്ത് വേ യുടെ മാസ്റ്റർ ട്രെയിനർ ആണ്..

 

 

Ashique Chelavoor is the National Vice President of the Muslim Youth League (MYL) and a former State Secretary of MYL Kerala, as well as former Secretary of the Muslim Students Federation (MSF) Kerala State. He currently resides in Calicut, Kerala, and has played prominent roles in youth and student political organizations linked to the Indian Union Muslim League

Contact Information
Kozhikode , Kerala

Share this profile